പുതുവർഷത്തിൽ ഞെട്ടിക്കാൻ മമ്മൂട്ടി കളങ്കാവൽ ജനുവരിയിലേക്ക്
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കളങ്കാവൽ ജനുവരിആദ്യ വാരം റിലീസ് ചെയ്യും. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാത്തതാണ് റിലീസ് മാറ്റത്തിന് കാരണം എന്നറിയുന്നു. നവംബർ 27ന് റിലീസ് നിശ്ചയിച്ചിരുന്നതാണ്. നവാഗതനായ ജിതിൻ കെ. ജോസ് ആണ് സംവിധാനം. മമ്മൂട്ടി വില്ലനും വിനായകൻ നായകനും എന്ന് ഉറപ്പാക്കുന്ന കളങ്കാവലിൽ 21 നായികമാരുണ്ട്. പൂർണമായും ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം ആണ് കളങ്കാവൽ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടി ആണ്. ജിഷ്ണു ശ്രീകുമാറും ജിതൻ കെ. ജോസും ചേർന്നാണ് രചന. ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം മുജീബ് മജീദ്, എഡിറ്റർ പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ.പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, മേക്കപ്പ് അമൽ ചന്ദ്രൻ, ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് വിതരണം. ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട് ണർ ട്രൂത് ഗ്ളോബൽ ഫിലിംസ്.