ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റ്

Saturday 22 November 2025 4:23 AM IST

തിരുവനന്തപുരം: ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവലിനു (ഐ.ഐ.എസ്.എഫ്) മുന്നോടിയായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി (ബ്രിക് ആർ.ജി.സി.ബിയിൽ) കർട്ടൻ റെയ്സർ പരിപാടി സംഘടിപ്പിച്ചു.'വിജ്ഞാൻ സേ സമൃദ്ധി: ഫോർ ആത്മനിർഭർ ഭാരത്' എന്ന ദേശീയ പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.ബ്രിക്ആർ.ജി.സി.ബി ഡയറക്ടർ (അഡീഷണൽ ചാർജ് ) ഡോ.ടി.ആർ.സന്തോഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. വിജ്ഞാനഭാരതി സെക്രട്ടറി ജനറൽ വിവേകാനന്ദ പൈ,ബ്രിക് സി.ഡി.എഫ്.ഡിയിലെ ശാസ്ത്രജ്ഞനായ ഡോ.കെ.ബി.ഹരികുമാർ,ആർ.ജി.സി.ബി ശാസ്ത്രജ്ഞരായ ഡോ.ദിലീപ് വാസുദേവൻ,ഡോ.കെ.ആർ.മഹേന്ദ്രൻ,ഡെപ്യൂട്ടി രജിസ്ട്രാർ ഡോ.അനീഷ്.എൻ.പി. തുടങ്ങിയവർ പങ്കെടുത്തു.