ഇരിങ്ങാലക്കുട ചൂടി... കലെെ മാണിക്യം

Saturday 22 November 2025 12:08 AM IST

ഇരിങ്ങാലക്കുട: നാലു ദിവസത്തെ കലാമാമാങ്കത്തിന് തിരശീല വീണു. കലാകിരീടം ചൂടി ഇരിങ്ങാലക്കുട. 994 പോയിന്റ് നേടിയാണ് ആതിഥേയരായ ഇരിങ്ങാലക്കുട ഒന്നാമതെത്തിയത്. കലയുടെ കൗമാര കുടമാറ്റം അവസാനിക്കുമ്പോൾ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ തൃശൂർ വെസ്റ്റ് ഇക്കുറി 941 പോയിന്റോടെ നാലാമതാണ്. 950 പോയിന്റ് നേടി തൃശൂർ ഈസ്റ്റാണ് രണ്ടാമത്. 942 പോയിന്റുമായി കുന്നംകുളം മൂന്നാം സ്ഥാനത്തും 885 പോയിന്റുമായി വലപ്പാട് അഞ്ചാമതുമാണ്. മാള (896), ചാലക്കുടി (893), കൊടുങ്ങല്ലൂർ (873), ചേർപ്പ് (838), ചാവക്കാട് (838), വടക്കാഞ്ചേരി (793), മുല്ലശേരി (715) എന്നിങ്ങനെയാണ് പോയിന്റ് നില. സ്‌കൂളുകളിൽ 311 പോയിന്റോടെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ മതിലകം സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ് ഇക്കുറിയും ഓവറാൾ ചാമ്പ്യന്മാരായി. 276 പോയിന്റുമായി ചാലക്കുടി കാർമൽ എച്ച്.എസ്.എസാണ് രണ്ടാമത്. ചെന്ത്രാപ്പിന്നി എച്ച്.എസ്.എസ് 275 പോയിന്റോടെ മൂന്നാമതെത്തി. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സമ്മാനദാനം നടത്തി.

ക​ഥ​ക​ളി​യി​ൽ​ ​നാ​ലാ​മ​തും ഒ​ന്നാ​മ​നാ​യി​ ​യ​ദു​കൃ​ഷ്ണൻ

ഇ​രി​ങ്ങാ​ല​ക്കു​ട​:​ ​നാ​ലാം​ ​ത​വ​ണ​യും​ ​ക​ഥ​ക​ളി​യി​ൽ​ ​ഒ​ന്നാം​സ്ഥാ​നം​ ​നേ​ടി​ ​യ​ദു​കൃ​ഷ്ണ​ൻ.​ ​ക​ഴി​ഞ്ഞ​ ​മൂ​ന്നു​ ​വ​ർ​ഷ​മാ​യി​ ​സം​സ്ഥാ​ന,​ ​ജി​ല്ലാ​ ​ക​ലോ​ത്സ​വ​ങ്ങ​ളി​ൽ​ ​ഹൈ​സ്‌​കൂ​ൾ​ ​വി​ഭാ​ഗം​ ​ക​ഥ​ക​ളി​യി​ൽ​ ​ഒ​ന്നാം​സ്ഥാ​നം​ ​യ​ദു​കൃ​ഷ്ണ​നാ​യി​രു​ന്നു.​ ​ഇ​ക്കു​റി​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​വി​ഭാ​ഗ​ത്തി​ൽ​ ​മ​ത്സ​രി​ച്ച​പ്പോ​ഴും​ ​ജി​ല്ലാ​ത​ല​ത്തി​ൽ​ ​നേ​ട്ടം​ ​ആ​വ​ർ​ത്തി​ച്ചു.​ ​സം​സ്ഥാ​ന​ ​ക​ലോ​ത്സ​വ​ത്തി​ലും​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​യ്ക്കാ​നാ​കു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​നാ​ഷ​ണ​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ലെ​ ​പ്ല​സ് ​വ​ൺ​ ​വി​ദ്യാ​ർ​ത്ഥി​യാ​യ​ ​പി.​ജി.​യ​ദു​കൃ​ഷ്ണ​ൻ.​ ​അ​ഞ്ചു​വ​യ​സി​ൽ​ ​അ​ച്ഛ​ൻ​ ​ക​ലാ​നി​ല​യം​ ​ഗോ​പി​നാ​ഥി​ന്റെ​ ​ശി​ക്ഷ​ണ​ത്തി​ലാ​ണ് ​ക​ഥ​ക​ളി​ ​അ​ഭ്യ​സി​ച്ചു​ ​തു​ട​ങ്ങി​യ​ത്.​ ​പാ​തി​വി​ന്റെ​ ​വി​യോ​ഗ​ശേ​ഷം​ ​ക​ലാ​നി​ല​യം​ ​ഗോ​പി​നാ​ഥി​ന്റെ​ ​ഗു​രു​വാ​യ​ ​ക​ലാ​നി​ല​യം​ ​ഗോ​പി​യു​ടെ​ ​കീ​ഴി​ലാ​ണ് ​ക​ഥ​ക​ളി​ ​അ​ഭ്യ​സി​ക്കു​ന്ന​ത്.

പാ​ളി​ച്ച​ക​ൾ​ ​തു​ട​ർ​ന്നു... ഒ​രു​ ​ക​ലോ​ത്സ​വം​ ​കു​ടി​ ​കൊ​ടി​യി​റ​ങ്ങി

ഇ​രി​ങ്ങാ​ല​ക്കു​ട​:​ ​സം​ഘാ​ട​ന​ത്തി​ലെ​ ​പാ​ളി​ച്ച​ക​ൾ​ ​എ​ല്ലാ​വ​ർ​ഷ​വും​ ​ക​ലാ​മേ​ള​ക​ളി​ൽ​ ​ഉ​യ​ർ​ന്നി​ട്ടും​ ​പാ​ഠം​ ​പ​ഠി​ക്കാ​തെ​ ​ഇ​ക്കു​റി​യും​ ​ത​ഥൈ​വ.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​കു​ന്നം​കു​ള​ത്ത് ​ന​ട​ന്ന​ ​ക​ലാ​മേ​ള​യു​ടെ​ ​ന​ട​ത്തി​പ്പി​നെ​ ​കു​റി​ച്ച് ​വ്യാ​പ​ക​ ​വി​മ​ർ​ശ​നം​ ​ഉ​യ​ർ​ന്നി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​അ​ത്ത​രം​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​പ​രി​ഹാ​രം​ ​ഉ​ണ്ടാ​കു​മെ​ന്ന​ ​ഉ​റ​പ്പ് ​ഇ​ത്ത​വ​ണ​യും​ ​പാ​ലി​ച്ചി​ല്ല.​ ​ആ​ദ്യ​ദി​ന​ത്തി​ൽ​ ​തു​ട​ങ്ങി​യ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​നാ​ലാം​ ​ദി​വ​സം​ ​മ​ത്സ​രം​ ​ക​ഴി​യു​ന്ന​തു​വ​രെ​ ​തു​ട​ർ​ന്നു.​ ​ആ​ദ്യ​ ​ദി​വ​സം​ ​മ​ത്സ​ര​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​യ​ത് ​പു​ല​ർ​ച്ചെ​ ​ഒ​ന്നി​നാ​യി​രു​ന്നെ​ങ്കി​ൽ​ ​പി​ന്നീ​ടു​ള്ള​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​അ​ത് ​പു​ല​ർ​ച്ചെ​ ​ര​ണ്ടു​വ​രെ​യാ​യി. വി​ധി​ ​നി​ർ​ണ​യ​ത്തെ​ ​ചൊ​ല്ലി​യു​ള്ള​ ​ത​ർ​ക്ക​ങ്ങ​ൾ​ ​ഏ​റെ​യാ​ണ്.​ ​മാ​ർ​ഗം​ക​ളി​യി​ലെ​ ​വി​ധി​ ​നി​ർ​ണ​യ​ത്തി​നെ​തി​രെ​ ​വേ​ദി​ക്ക് ​മു​ന്നി​ൽ​ ​മാ​ർ​ഗം​ക​ളി​ ​ക​ളി​ച്ചാ​യി​രു​ന്നു​ ​പ്ര​തി​ഷേ​ധം.​ ​ചെ​ണ്ട​ ​മേ​ള​ത്തി​ലെ​ ​വി​ധി​ ​നി​ർ​ണ​യ​ത്തി​നെ​തി​രെ​യും​ ​സ്‌​കൂ​ളു​ക​ൾ​ ​രം​ഗ​ത്ത് ​വ​ന്നി​രു​ന്നു.​ ​വ്യാ​ഴാ​ഴ്ച്ച​ ​വൈ​കി​ട്ട് ​ന​ട​ന്ന​ ​യു.​പി​ ​വി​ഭാ​ഗം​ ​ഭ​ര​ത​നാ​ട്യ​ത്തി​ന്റെ​ ​മ​ത്സ​ര​ഫ​ലം​ ​ഏ​റെ​ ​വൈ​കി​ ​വെ​ബ്‌​സൈ​റ്റി​ലാ​ണ് ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ​ത്.​ ​സ്റ്റേ​ജി​ൽ​ ​ഫ​ലം​ ​പ്ര​ഖ്യാ​പി​ച്ചാ​ൽ​ ​പ്ര​തി​ഷേ​ധം​ ​ഉ​ണ്ടാ​കു​മെ​ന്ന​ ​ഭ​യ​മാ​യി​രു​ന്നു​ ​കാ​ര​ണം.​ ​ഇ​ത് ​പ​ല​പ്പോ​ഴും​ ​അ​പ്പീ​ൽ​ ​പ്ര​ള​യ​ത്തി​ലേ​ക്കാ​ണ് ​വ​ഴി​വ​യ്ക്കു​ന്ന​ത്.​ ​സ​മാ​പ​ന​ ​ദി​വ​സ​ത്തി​ലും​ ​മ​ത്സ​ര​ങ്ങ​ൾ​ ​വൈ​കി​യ​ത് ​മൂ​ലം​ ​സ​മ്മാ​ന​ദാ​നം​ ​ന​ട​ന്ന​തും​ ​ഏ​റെ​ ​വൈ​കി​യാ​ണ്.

ഹൃ​ദ​യം​ ​ക​വ​ർ​ന്ന് ​നാ​ടോ​ടി​നൃ​ത്തം

ഇ​രി​ങ്ങാ​ല​ക്കു​ട​:​ ​പാ​മ്പു​ ​ക​ടി​യേ​റ്റ​ത​റി​യാ​തെ​ ​മു​ല​യൂ​ട്ടു​ന്ന​തി​നി​ടെ​ ​മ​രി​ച്ച​ ​അ​മ്മ​യെ​യും​ ​കു​ഞ്ഞി​നെ​യും​ ​കാ​ണി​ക​ളു​ടെ​ ​ഹൃ​ദ​യ​ത്തി​ലേ​ക്കെ​ത്തി​ച്ച​ ​ഷെ​സ​ ​പ​ർ​വീ​ണി​ന് ​നാ​ടോ​ടി​ ​നൃ​ത്തം​ ​യു.​പി​ ​പെ​ൺ​കു​ട്ടി​ക​ളു​ടെ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഒ​ന്നാം​സ്ഥാ​നം.​ ​ഭ​ര​ത​നാ​ട്യം,​ ​മോ​ണോ​ ​ആ​ക്ട് ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​ച്ചി​ട്ടും​ ​എ​ ​ഗ്രേ​ഡ് ​ര​ണ്ടാം​സ്ഥാ​നം​ ​ല​ഭി​ച്ച​ ​നി​രാ​ശ​യാ​ണ് ​നാ​ടോ​ടി​ ​നൃ​ത്ത​ത്തി​ലെ​ ​മി​ക​ച്ച​ ​പ്ര​ക​ട​ന​ത്തി​ലൂ​ടെ​ ​ഷെ​സ​ ​മാ​യ്ച്ച​ത്.​ ​ചെ​ന്ത്രാ​പ്പി​ന്നി​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ലെ​ ​ആ​റാം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​നി​യാ​ണ്.

മ​നം​ ​നി​റ​ച്ച് ​മ​ദ്ദ​ള​കേ​ളി

ഇ​രി​ങ്ങാ​ല​ക്കു​ട​:​ ​മ​ദ്ദ​ള​കേ​ളി​യി​ൽ​ ​ആ​സ്വാ​ദ​ക​രെ​ ​ആ​വേ​ശം​കൊ​ള്ളി​ച്ച് ​എ​ട​തി​രി​ഞ്ഞി​ ​എ​ച്ച്.​ഡി.​പി.​എ​സ് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ലെ​ ​വാ​ദ്യ​പ്ര​തി​ഭ​ക​ൾ.​ ​വൈ​കേ​ഷ് ​ബി​ജു,​ ​അ​ർ​ണ​സ് ​ലി​ഘു,​ ​കെ.​ടി.​അ​ശ്വ​ജി​ത്ത്,​ ​ശ്രീ​ഹ​രി​ ​കെ.​സോ​മ​ൻ​ ​എ​ന്നി​വ​രാ​ണ് ​ഹൈ​സ്‌​കൂ​ൾ​ ​വി​ഭാ​ഗം​ ​മ​ദ്ദ​ള​കേ​ള​യി​ൽ​ ​ഒ​ന്നാം​സ്ഥാ​നം​ ​നേ​ടി​യ​ത്.​ ​നാ​ലു​പേ​രും​ ​ക​ലാ​നി​ല​യ​ത്തി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​കൂ​ടി​യാ​ണ്.​ ​ക​ലാ​നി​ല​യം​ ​ശ്രീ​ജി​ത്തി​ന്റെ​ ​ശി​ക്ഷ​ണ​ത്തി​ലാ​ണ് ​മ​ദ്ദേ​ള​കേ​ളി​ ​പ​ഠി​ച്ച് ​അ​ര​ങ്ങി​ലെ​ത്തി​യ​ത്.