ഓൺലൈൻ കോഴ്‌സ് ആരംഭിക്കുന്നു

Saturday 22 November 2025 12:11 AM IST

തൃശൂർ: കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ ഇ-ലേണിംഗ് വഴി 'തേനീച്ച വളർത്തൽ' എന്ന വിഷയത്തിൽ ഹ്രസ്വകാല മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സ് ആരംഭിക്കുന്നു. ഡിസംബർ അഞ്ചിന് ക്ലാസുകൾ ആരംഭിക്കും. ഡിസംബർ 15ന് ശേഷം പുതിയ രജിസ്ട്രേഷനുകൾ സ്വീകരിക്കില്ല. 20 ദിവസം ദൈർഘ്യമുള്ള കോഴ്‌സ് പൂർണമായും മലയാളത്തിലാണ് പരിശീലിപ്പിക്കുന്നത്. കോഴ്‌സ് പൂർത്തീകരിക്കുമ്പോൾ പരീക്ഷ ജയിച്ചവർക്ക് ഒരു നിശ്ചിത തുക അടയ്ക്കുന്ന മുറയ്ക്ക് സർട്ടിഫിക്കറ്റും ലഭിക്കും. 'തേനീച്ച വളർത്തൽ' എന്ന മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സിന്റെ കൂടുതൽ വിവരങ്ങൾക്ക് ഇ-മെയിൽ: celkau@gmail.com. ഫോൺ: 04872438567, 8547837256.