ഫീസ് വർദ്ധനവ് പിൻവലിക്കണം

Saturday 22 November 2025 12:12 AM IST

തൃശൂർ: വാഹനങ്ങളുടെ സർട്ടിഫിക്കറ്റ് ഒഫ് ഫിറ്റ്‌നസ് ടെസ്റ്റിനുള്ള ഫീസ് കേന്ദ്രം വർദ്ധിപ്പിച്ചതിനെതിരെ ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ. ഇരുചക്ര വാഹനങ്ങൾ മുതലുള്ള എല്ലാ വാഹനങ്ങൾക്കും നിരക്ക് ബാധകമാണ്. 20 വർഷം കാലപ്പഴക്കം വന്ന സ്വകാര്യ ബസുകൾക്ക് ഫിറ്റ്‌നസ് ടെസ്റ്റിന് 25000 രൂപയിൽ അധികമാണ് ഫീസ്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. ഫീസ് വർദ്ധനവിന്റെ ഉത്തരവ് പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അടിയന്തര സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജോൺസൺ പടമാടൻ, സെക്രട്ടറി ഗോകുലം ഗോകുൽദാസ്, വൈസ് പ്രസിഡന്റ് കെ.ബി.സുരേഷ് കുമാർ, ജോയിന്റ് സെക്രട്ടറി വി.വി.മുജീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.