'മിനി മുസിരിസ് ബിനാലെ വേണം'

Saturday 22 November 2025 12:13 AM IST

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ മിനി മുസിരിസ് ബിനാലെ സംഘടിപ്പിക്കണമെന്ന് മുചിരി ആർട്സ് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓർഗനെസേഷന്റെ ഉദ്ഘാടനം 23ന് വൈകിട്ട് ആറിന് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ നടക്കും. മാദ്ധ്യമ പ്രവർത്തകൻ ശശികുമാർ ഉദ്ഘാടനം ചെയ്യും. സംവിധായകരായ കമൽ, ലിജോ ജോസ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ഹിമ ഷിൻജോ നയിക്കുന്ന നാടൻ പാട്ടും സംഗീത നിശയും അരങ്ങേറും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ഡാവിഞ്ചി സുരേഷ്, സെക്രട്ടറി നന്ദകുമാർ തോട്ടത്തിൽ, ഡോ: യൂസഫ്, സെബാസ്റ്റ്യൻ, അബ്ദുൾ ഖാദർ ഞാവേലിപറമ്പിൽ എന്നിവർ പങ്കെടുത്തു.