എൽ.ഡി.എഫ് കൺവെൻഷൻ
Saturday 22 November 2025 12:14 AM IST
തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ പ്രചാരണത്തിന് തുടക്കം കുറിച്ച് നടന്ന കോർപറേഷൻ തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജു ഉദ്ഘാടനം ചെയ്തു. പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ആർ.ബിന്ദു, സി.പി.ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം കെ.പി.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം യു.പി.ജോസഫ് സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തി. ജില്ലാ കമ്മിറ്റി അംഗം കെ.രവീന്ദ്രൻ, സി.ആർ.വത്സൻ, ജയിംസ് മുട്ടിക്കൽ, ഷൈജു ബഷീർ തുടങ്ങിയവർ പങ്കെടുത്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ: പി.ബാലചന്ദ്രൻ എം.എൽ.എ (ചെയർമാൻ), യു.പി.ജോസഫ് (കൺവീനർ), അനൂപ് ഡേവിസ് കാട (ട്രഷറർ).