എൻ.ഡി.എൽ.ഐ ക്ലബ്ബുകൾക്ക് തുടക്കം

Saturday 22 November 2025 12:15 AM IST
1

മാള: ഹോളിഗ്രേസ് കോളേജുകളിൽ കേന്ദ്രസർക്കാർ സംരംഭമായ നാഷണൽ ഡിജിറ്റൽ ലൈബ്രറി ഒഫ് ഇന്ത്യയുടെ (എൻ.ഡി.എൽ.ഐ) ഡിജിറ്റൽ ലൈബ്രറി ക്ലബ്ബുകൾ പ്രവർത്തനം തുടങ്ങി. എം.ബി.എ കോളേജിൽ ക്ലബ് ഡയറക്ടർ ഡോ. ജിയോ ബേബിയും പോളിടെക്‌നിക് കോളേജിൽ ഫിനാൻസ് ഡയറക്ടർ സി.വി.ജോസും അക്കാഡമിക് ഡയറക്ടർ പ്രൊഫ. എ.എസ്.ചന്ദ്രകാന്തയും സംയുക്തമായി ഉദ്ഘാടനം നിർവഹിച്ചു. ഡീൻ നിർമ്മൽ എബ്രഹാം, പ്രിൻസിപ്പൽ എം.ജി.ശശികുമാർ

എന്നിവർ ചടങ്ങുകളിൽ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി ഡയറക്ടർ ഡോ. എ.ടി.ഫ്രാൻസിസ് എൻ.ഡി.എൽ.ഐ പദ്ധതിയുടെ സാധ്യതകളും പ്രയോജനങ്ങളും വിശദീകരിച്ചു. ലൈബ്രേറിയന്മാരായ ലിമ മാത്യൂ, കെ.പി.മിനു എന്നിവർ പ്രസംഗിച്ചു.