ആർച്ചറി പരിശീലനം സംഘടിപ്പിച്ചു

Saturday 22 November 2025 12:15 AM IST

തൃശൂർ: എക്‌സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ വെറ്റിലപ്പാറ ഗവ. ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ആർച്ചറി പരിശീലന പരിപാടി സംഘടിപ്പിച്ചു. എക്‌സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ഉണർവ് പദ്ധതിയുടെ ഭാഗമായാണ് സ്‌കൂളിന് ആർച്ചറി ഉപകരണങ്ങൾ ലഭിച്ചത്. തൃശൂർ എം.എ.എസ് അക്കാഡമിയുടെ സഹകരണത്തോടെ സ്‌കൂളിലെ എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. സ്‌കൂൾ പ്രധാനാദ്ധ്യാപിക ഇ.ആർ.ഗിരിജ അദ്ധ്യക്ഷയായി. സ്‌കൂൾ വിമുക്തി അദ്ധ്യാപക കോർഡിനേറ്റർ ഐ.ആർ.ലിജി ലഹരിവിരുദ്ധ സന്ദേശം നൽകി. എം.എസ്.എ ഡയറക്ടർ പി.എസ്.റഫീഖ്, പരിശീലകരായ വി.എസ്.ആര്യ കൃഷ്ണ, സൽമാൻ ഫാരിസ്, മിഥുൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.