ബംഗ്ലാദേശിൽ ഭൂചലനം: 6 മരണം

Saturday 22 November 2025 12:46 AM IST

ധാക്ക: ബംഗ്ലാദേശിൽ 5.7 റിക്ടർ സ്കെയിൽ തീവ്രതയിലുണ്ടായ ഭൂചലനത്തിൽ ഒരു കുട്ടി അടക്കം 6 പേർ മരിച്ചു. 100 ഓളം പേർക്ക് പരിക്കേറ്റു. ഇന്നലെ പ്രാദേശിക സമയം, രാവിലെ 10.38നായിരുന്നു സംഭവം. തലസ്ഥാനമായ ധാക്കയിൽ നിന്ന് 40 കിലോമീറ്റർ അകലെ കിഴക്ക് നർസിംഗ്‌ദിയിലായിരുന്നു പ്രഭവ കേന്ദ്രം. ഭൗമോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം. ധാക്കയിൽ അടക്കം നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായി. പശ്ചിമ ബംഗാൾ, ത്രിപുര, മിസോറാം, മേഘാലയ എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.