കോൺഗ്രസ് റാലി ഡിസം. 14ന്

Saturday 22 November 2025 12:52 AM IST

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ കേരളമടക്കം 12 സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന എസ്.ഐ.ആർ നടപടിക്കെതിരായ പ്രതിഷേധം വ്യാപകമാക്കുന്നതിന്റെ ഭാഗമായി കോൺഗ്രസ് ഡിസംബർ 14ന് രാംലീലാ മൈതാനിയിൽ റാലി സംഘടിപ്പിക്കും. കഴിഞ്ഞദിവസം ഡൽഹിയിൽ ചേർന്ന 12 സംസ്ഥാനങ്ങളിൽ നിന്നുള്ള പി.സി.സി അദ്ധ്യക്ഷൻമാർ, നിയമസഭാ കക്ഷി നേതാക്കൾ, ജനറൽ സെക്രട്ടറിമാർ, ചുമതലക്കാർ, സെക്രട്ടറിമാർ, മുതിർന്ന നേതാക്കൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് പ്രതിഷേധം കടുപ്പിക്കാൻ തീരുമാനിച്ചത്.