പാക് ഫാക്‌ടറിയിൽ പൊട്ടിത്തെറി: 15 മരണം

Saturday 22 November 2025 7:25 AM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പശ നിർമ്മാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ 15 ജീവനക്കാർ മരിച്ചു. 7 പേർക്ക് പരിക്കേറ്റു. ഇന്നലെ പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദിലായിരുന്നു സംഭവം. ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചതാണ് അപകട കാരണം. സമീപത്തെ വീടുകൾക്കും കേടുപാടുണ്ട്. മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയാണ് ഫാക്ടറി പ്രവർത്തിച്ചിരുന്നത്. ഇതോടെ മാനേജറെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ ഫാക്ടറി ഉടമയ്ക്കായി തെരച്ചിൽ ആരംഭിച്ചു.