പട ജയിച്ച് അടിയോർപ്പട; രാഷ്ട്രീയത്തെയും ചരിത്രത്തേയും ശക്തമായി വേദിയിൽ അവതരിപ്പിച്ച് മലബാറിലെ ചെറുപ്പക്കാർ

Saturday 22 November 2025 1:20 PM IST

തൃശ്ശൂർ: കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയുടെ ഇന്റർസോൺ കലോത്സവത്തിൽ ഗവ.തൃശ്ശൂർ മെഡിക്കൽ കോളേജ് അവതരിപ്പിച്ച നാടകം 'അടിയോർപ്പട' മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ നാടകത്തിലെ കേന്ദ്ര കഥാപാത്രം അവതരിപ്പിച്ച നന്ദന മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. പിമോക്ക ടെയിൽസ് ആർട് കളക്ടീവിന്റെ നേതൃത്വത്തിൽ മിഥുൻ ഹരി, ആകാശ് ആഷാഢം എന്നിവർ ചേർന്ന് സംവിധാനവും ഗോകുൽ രാജ് രചനയും നിർവ്വഹിച്ച 'അടിയോർപ്പട' നാടകം കേരളത്തിന്റെ അടിമ ചരിത്രവും ഭൂസമരങ്ങളും ആസ്പദമാക്കിയാണ് അരങ്ങേറുന്നത്.

'അടിയോർപ്പട' എന്ന ഈ നാടകത്തിലൂടെ തോറ്റുപോയ ഭൂസമരങ്ങൾക്കെല്ലാം പ്രതിചരിത്രം നിർമ്മിക്കുകയാണ്. കാണികൾ ഒന്നടങ്കം കയ്യിടിച്ച് സ്വീകരിച്ച നാടകത്തിന്റെ വെളിച്ചം നിയന്ത്രിച്ചത് സംവിധായകരിൽ ഒരാളായ ആകാശ് തന്നെയാണ്. ചെറുപ്പക്കാർ ഇത്തരത്തിൽ രാഷ്ട്രീയത്തെയും ചരിത്രത്തേയും ശക്തമായി വേദിയിൽ എത്തിക്കുന്നതിൽ ജൂറി പ്രത്യേകം നാടകത്തെ പ്രശംസിക്കുകയും ചെയ്തു. അഭിനേതാക്കാൾ:ആസിം, ഷഹല, ദിയ, സൗരവ്, ദിൽഷ, സേതു, ഹിബ, ജോർജ്, ആദിത്യ, അമാൻ.