എം.കെ മാത്യു

Saturday 22 November 2025 4:36 PM IST
എം.കെ മാത്യു

തളിപ്പറമ്പ്: കേരളാ കോൺഗ്രസ്(മാണി) വിഭാഗം മുതിർന്ന നേതാവും പെരുമ്പടവ് ബി.വി.ജെ.എം.ഹൈസ്‌കൂൾ മുൻ ഹെഡ്മാസ്റ്ററുമായ എം.കെ മാത്യു (85) നിര്യാതനായി. ചിറക്കടവ് മാർ അപ്രേം യു.പി. സ്‌ക്കൂൾ മുൻ ഹെഡ്മാസ്റ്റർ, സി.വൈ.എം.എ പ്രസിഡന്റ്, കെ.ടി.യു.സി സംസ്ഥാന സെക്രട്ടെറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: മേരിക്കുട്ടി കുത്തുകല്ലുങ്കൽ (മണിമല). മക്കൾ: പ്രകാശ്, ആശ, ജോസ്, അലക്സ്. മരുമക്കൾ: ജോജി കൊച്ചുകരോട്ട്, മാർട്ടിൻ റാപ്പുഴ, ജെസി ആലക്കൽ, മിനി. മുൻ വാഴൂർ എം.എൽ.എ പരേതനായ എം.കെ. ജോസഫ് സഹോദരനാണ്. മറ്റ് സഹോദരങ്ങൾ: സിസ്റ്റർ ലിറ്റിൽ ട്രീസ എസ്.എ.ബി.എസ്, ബ്രിജിറ്റ് ഫിലോ, സിറിയക് തോമസ്, പരേതരായ മറിയക്കുട്ടി, അന്നമ്മ, സിസ്റ്റർ മൗറേലിയ എസ്.എ.ബി.എസ്‌.

മൃതദേഹം ഇന്ന് രാവിലെ 9.30 മുതൽ പാലകുളങ്ങരയിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം നാളെ രാവിലെ 9.30ന് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിന്റെ പുഷ്പഗിരി സെമിത്തേരിയിൽ.