എൽ.ഡി.എഫ് കൺവെൻഷൻ

Sunday 23 November 2025 12:00 AM IST

വൈക്കം : മറവൻതുരുത്ത് പഞ്ചായത്ത് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം ജില്ലാ കമ്മി​റ്റി അംഗം കെ. ശെൽവരാജ് ഉദ്ഘാടനം ചെയ്തു. കെ.എ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.വി.ഹരിക്കുട്ടൻ, ഡോ. സി.എം.കുസുമൻ, ബി.രാജേന്ദ്രൻ, പി.ജി.ജയചന്ദ്രൻ, കെ.എസ്.വേണുഗോപാൽ, മനു സിദ്ധാർത്ഥൻ, ടി.എസ്.താജു, പി.ആർ.ശരത് കുമാർ, വി.ടി.പ്രതാപൻ, എം.ടി.ജോസഫ്, പി.എസ്.നൗഫൽ, എം.കെ.രാജേഷ്, കെ.ബി.വിഷ്ണുപ്രിയ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.ശെൽവരാജ്, കെ.എ.രവീന്ദ്രൻ, അമ്പിളി പ്രസന്നകുമാർ, കെ.ബി.രമ, പി.പ്രീതി (രക്ഷാധികാരികൾ), പി.ജി.ജയചന്ദ്രൻ (പ്രസിഡന്റ്), വി.ടി.പ്രതാപൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.