അനുസ്മരണ സമ്മേളനം

Sunday 23 November 2025 12:01 AM IST

വൈക്കം : കെ.പി.എം.എസ് സംസ്ഥാന കമ്മി​റ്റിയുടെയും, വൈക്കം യൂണിയന്റെയും നേതൃത്വത്തിൽ എൻ.കെ.നീലകണ്ഠൻ മാസ്​റ്റർ അനുസ്മരണ സമ്മേളനം നടത്തി. സംസ്ഥാന പ്രസിഡന്റ് ഡോ. പി.പി.വാവ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. ധീവരസഭ ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണൻ, ഉള്ളാട മഹാസഭ ജില്ലാ പ്രസിഡന്റ് വൈക്കം ഷാജി, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ക്യാപ്ടൻ പി.എൻ.വിക്രമൻ, കെ.പി.ഹരി, വി.കെ.രാജപ്പൻ, ശകുന്തള രാജു, ബൈജു കലാശാല, എം.കെ.രാജു, അശോകൻ കല്ലേപ്പള്ളി, ഓമന ശങ്കരൻ, ഉല്ലല രാജു എന്നിവർ പ്രസംഗിച്ചു.