തിരഞ്ഞെടുപ്പ് കൺവെൻഷൻ

Sunday 23 November 2025 12:02 AM IST

തൃക്കൊടിത്താനം: യൂത്ത് കോൺഗ്രസ് തൃക്കൊടിത്താനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ഡെന്നീസ് ജോസഫ് കണിയാഞ്ഞാലിൽ ഉദ്ഘാടനം ചെയ്തു. ആറാം വാർഡ് സ്ഥാനാർഥി പി.എസ് കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മോട്ടി മുല്ലശ്ശേരി, യു.ഡി.എഫ് തൃക്കൊടിത്താനം ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി മനു കുമാർ, ജോഫിൻ പി.വർഗീസ്, ജെറിൻ മാത്യു, ജൂഡ്‌സൺ, ജസ്റ്റിൻ ജോസഫ്, ജെഫിൻ,അനൂപ്, ജോസി, സുമേഷ് എന്നിവർ പങ്കെടുത്തു. എല്ലാം വാർഡുകളിലും യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി യുവജസ്‌ക്വാഡുകൾ രൂപീകരിച്ചു.