ജീവിതശൈലീ രോഗ നിർണയ ക്യാമ്പ്

Sunday 23 November 2025 12:03 AM IST

ഈരാറ്റുപേട്ട : വാക്കേഴ്‌സ് ക്ലബും ഹെൽത്ത് വിഭാഗവും സംയുക്തമായി ആരോഗ്യ ബോധവത്കരണ ക്ലാസും ജീവിത ശൈലീ രോഗ നിർണയ ക്യാമ്പും നടത്തി. ഈരാറ്റുപേട്ട വാക്കേഴ്‌സ് ക്ലബ് മുൻ പ്രസിഡന്റ് നൈസൽ കൊല്ലംപറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫൈസൽ തൂങ്ങംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. വി.എം അബ്ദുള്ള ഖാൻ, പി.പി നജീബ്, അഷറഫ് തൈത്തോട്ടം, പി.എം മനാഫ്, ദിലീപ് തുണ്ടിയിൽ എന്നിവർ പങ്കെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജുബിനാ കെ.റഹീം, എം.എൽ.എസ് ജാസ്മിൻ ജലാൽ, സജന സാദിഖ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.