തിരുനാളിന് കൊടിയേറി
Sunday 23 November 2025 12:31 AM IST
വൈക്കം : സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാളിന് വികാരി ഫാ. ഡോ. ബെർക്കുമാൻസ് കൊടയ്ക്കൽ കൊടിയേറ്റി. അൾത്താരയിൽ വച്ച് വെഞ്ചരിച്ച കൊടിക്കൂറ വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ കൊടിമര ചുവട്ടിലേക്ക് പ്രദക്ഷിണമായി എഴുന്നള്ളിച്ചു. സഹ വികാരി ഫാ. ജോസഫ് മേച്ചേരി സഹകാർമികനായി. ട്രസ്റ്റിമാരായ ജോർജ്ജ് ആവള്ളിൽ, ഡെന്നി ജോസഫ് മംഗലശ്ശേരി, വൈസ് ചെയർമാൻ മാത്യു കൂടല്ലി, തിരുനാൾ കമ്മിറ്റി കൺവീനർ ജോജോ ചെറുവള്ളിൽ എന്നിവർ നേതൃത്ത്വം നൽകി. തിരുനാളിന്റെ ഭാഗമായി ഇടവകയിലെ മുഴുവൻ ഭവനങ്ങനങ്ങളും കേന്ദ്രീകരിച്ച് അമ്പ് എഴുന്നള്ളിപ്പ് നടത്തി.