വനസംരക്ഷണം: സമിതി പിരിച്ചുവിടാൻ മുൻകൂർ അനുമതി വേണം
Sunday 23 November 2025 12:26 AM IST
ന്യൂഡൽഹി: വനം-പരിസ്ഥിതി സംരക്ഷണത്തിനായുള്ള കേന്ദ്ര ഉന്നതാധികാര സമിതി (സി.ഇ.സി) പിരിച്ചുവിടണമെങ്കിൽ സുപ്രീംകോടതിയുടെ മുൻകൂർ അനുമതി അനിവാര്യമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഒരുകൂട്ടം പൊതുതാത്പര്യഹർജികൾ പരിഗണിക്കവെയാണ് നിർദ്ദേശം. പരിസ്ഥിതി പരിപാലനത്തിന് സി.ഇ.സിയുടെ സാന്നിദ്ധ്യം നിർണായകമാണെന്ന് കോടതി വിലയിരുത്തി. 1997മുതൽ പല കേസുകളിലും കോടതിയെ സഹായിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. ദേശീയ ഹരിത ട്രൈബ്യൂണൽ നിലവിലുള്ളതിനാൽ സി.ഇ.സി ആവശ്യമാണോയെന്നത് കേന്ദ്രസർക്കാർ ആലോചിച്ചിരുന്നു.