ബംഗളൂരു കവർച്ച: 5.76 കോടി രൂപ കണ്ടെത്തി,​ അറസ്റ്റ് മൂന്നായി

Sunday 23 November 2025 1:26 AM IST

ബംഗളൂരു: എ.ടി.എമ്മിലേക്ക് കൊണ്ടുപോയ 7.11 കോടി രൂപ കൊള്ളയടിച്ച സംഭവത്തിൽ 5.76 കോടി രൂപ കണ്ടെത്തി പൊലീസ്. സംഭവത്തിൽ അറസ്റ്ര് മൂന്നായി.

60 മണിക്കൂർ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. കവർച്ച നടത്താനായി സംഘം ഉപയോഗിച്ച ടൊയോട്ട ഇന്നോവ കാർ പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു.

ക​വ​ർ​ച്ച​ ​ന​ട​ന്ന് ​ര​ണ്ടാം​ ​ദി​നം​ ​ഗോ​വി​ന്ദ​രാ​ജ​ ​ന​ഗ​ർ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ​ ​കോ​ൺ​സ്റ്റ​ബി​ൾ​ ​അ​പ്പ​ണ​ ​നാ​യ​കും​ മലയാളിയായ​ ​എ.​ടി.​എം​ ​വാ​നി​ന്റെ​ ​ക​മ്പ​നി​​ ​സി.​എം.​എ​സ് ​ഇ​ൻ​ഫോ​ ​സി​സ്റ്റം​ ​ലി​മി​റ്റ​ഡി​ലെ​ ​മു​ൻ​ ​ജീ​വ​ന​ക്കാ​രനും അറസ്റ്റിലായിരുന്നു.​ ​ഇ​യാ​ൾ​ ​അ​ടു​ത്തി​ടെ​യാ​ണ് ​ജോ​ലി​ ​രാ​ജി​വ​ച്ച​ത്.​ ​ഇ​രു​വ​രും​ ​ത​മ്മി​ൽ​ ​ആ​റു​ ​മാ​സ​മാ​യി​ ​പ​രി​ച​യ​മു​ണ്ടെ​ന്നും​ ​ഏ​റെ​ ​നാ​ളാ​യി​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്താ​ണ് ​ക​വ​ർ​ച്ച​ ​ന​ട​ത്തി​യ​തെ​ന്നും​ ​പൊ​ലീ​സ് ​അ​റി​യി​ച്ചു.​ ​മോ​ഷ്ടി​ച്ച​ ​പ​ണം​ ​ക​ണ്ടെ​ത്തി​യ​താ​യും​ ​റി​പ്പോ​ർ​ട്ടു​ണ്ട്. ക​വ​ർ​ച്ച​ ​ന​ട​ന്ന​ ​സ്ഥ​ല​ത്തെ​ ​മൊ​ബൈ​ൽ​ ​ട​വ​റി​നു​കീ​ഴി​ലെ​ ​മൊ​ബൈ​ൽ​ ​ന​മ്പ​റു​ക​ൾ​ ​പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ​കോ​ൺ​സ്റ്റ​ബി​ളും​ ​മു​ൻ​ ​ജീ​വ​ന​ക്കാ​ര​നും​ ​ത​മ്മി​ലു​ള്ള​ ​ബ​ന്ധം​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​വ്യ​ക്ത​മാ​യ​ത്.​ ​ക​വ​ർ​ച്ചാ​സ​മ​യം​ ​ഇ​രു​വ​രും​ ​തു​ട​ർ​ച്ച​യാ​യി​ ​വി​ളി​ച്ചി​രു​ന്ന​താ​യി​ ​ക​ണ്ടെ​ത്തി.​ ​തു​ട​ർ​ന്നു​ള്ള​ ​ദി​വ​സ​ങ്ങ​ളി​ലും​ ​ഇ​വ​ർ​ ​ഫോ​ണി​ൽ​ ​സം​സാ​രി​ച്ചു.​ ​കൂ​ടു​ത​ൽ​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ക​ഴി​ഞ്ഞ​ 19​ന് ​ഉ​ച്ച​യ്ക്കാ​ണ് ​സം​ഭ​വം.​ ​ജ​യ​ന​ഗ​ർ​ ​അ​ശോ​ക​ ​പി​ല്ല​റി​നു​സ​മീ​പം​ ​കാ​റി​ലെ​ത്തി​യ​ ​സം​ഘം​ ​പ​ണ​വു​മാ​യി​യെ​ത്തി​യ​ ​വാ​ഹ​നം​ ​ത​ട​ഞ്ഞു​നി​റു​ത്തി. ആ​ദാ​യ​ ​നി​കു​തി​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്നും​ ​രേ​ഖ​ക​ളും​ ​പ​ണ​വും​ ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​തു​ട​ർ​ന്ന് ​ഗ​ൺ​മാ​നെ​യും​ ​ജീ​വ​ന​ക്കാ​രെ​യും​ ​പ​ണ​മ​ട​ങ്ങി​യ​ ​പെ​ട്ടി​ക​ളു​മാ​യി​ ​കാ​റി​ൽ​ ​ക​യ​റ്റി.​വ​ഴി​യി​ൽ​ ​ജീ​വ​ന​ക്കാ​രെ​ ​ഇ​റ​ക്കി​വി​ട്ട് ​പ​ണ​വു​മാ​യി​ ​മു​ങ്ങു​ക​യാ​യി​രു​ന്നു.