കിരീടവും ഭരതവും ആർക്കൈവസിൽ
പനാജി. മോഹൻലാൽ നായകനായി അഭിനയിച്ച സിബി മലയിൽ സംവിധാനം ചെയ്‌ത കിരീടം, ഭരതം എന്നീ ചിത്രങ്ങൾ നാഷണൽ ഫിലിം ആർക്കൈവസിൽ ഓഫ് ഇന്ത്യ റെസ്റ്റോർ ചെയ്തു സംരക്ഷിക്കും. ഇങ്ങനെ റെസ്റ്റോർ ചെയ്‌ത കിരീടം വരുന്ന ബുധനാഴ്ച ഇഫിയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ദേശീയ അംഗീകാരം ലഭിച്ചതും കല മൂല്യം ഉള്ളതുമായ ചിത്രങ്ങൾ ആണ് എൻ എഫ്. എ. ഐ റെസ്റ്റോർ ചെയ്യുകയെന്നു അധികൃതർ പറഞ്ഞു. കിരീടത്തിന്റെ പ്രദർശനം മോഹൻലാലിനെ പങ്കെടുപ്പിച്ചു നടത്താൻ ആലോചിച്ചെങ്കിലും മോഹൻലാൽ ദൃശ്യം മൂന്നിന്റെ ഷൂട്ടിംഗ് തിരക്കിൽ ആയതിനാൽ എത്താൻ കഴിയില്ല. പ്രശസ്ത നിർമാതാവ് വിധു വിനോദ് ചോപ്രയുടെ മാസ്റ്റർ ക്ലാസ് ശ്രദ്ധേയമായി. 1942 എ ലവ് സ്റ്റോറി എന്ന ഹിന്ദി ചിത്രത്തിലെ കുച്ച്ന കഹോ എന്ന പാട്ട് അദ്ദേഹം പാടി.
മേള മൂന്നു ദിവസം പിന്നിട്ടപ്പോൾ വെനീസ് ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ഫാദർ, മദർ, ബ്രദർ സിസ്റ്റർ എന്ന ചിത്രം ഇന്നലെ കയ്യടി നേടി