മഹാസമാധിക്കുശേഷം ശ്രീനാരായണന്റെ ഉയിർപ്പിനു കളമൊരുക്കിയ ശ്രീധർമ്മാനന്ദ ഗുരുദേവൻ

Sunday 23 November 2025 7:45 AM IST

​ചെട്ടി​കു​ള​ങ്ങ​ര​: ശ്രീനാരായണഗുരു സ്വപ്നം കണ്ട ജിതേന്ദ്രിയനായ ആശ്രമാചാര്യനും അദൈ്വതമതത്തിന്റെ കാവൽഭടനുമാണ് സ്വാമി ഗുരു ധർമ്മാനന്ദൻ. ആ മഹാമനീഷിയുടെ മുപ്പത്തിയൊന്നാമത് ദിവ്യസമാധി ദിനം 2025 നവംബർ 23-ാം തീയതി സമുചിതമായി ആഘോഷി ക്കുകയാണ്. ത​ദ​വ​സര​ത്തി​ൽ​ അ​വി​ടുത്തെ പി​ൻ​ഗാ​മി​യാ​യ​ സേവാ​ശ്ര​മാ​ചാ​ര്യ​ൻ​ സ്വാ​മി​ ഗു​രു​ ജ്ഞാ​നാ​ന​ന്ദ​ൻ​ വ​ര​ച്ചു​കാ​ട്ടു​ന്ന​ ധ​ർ​മ്മാ​ന​ന്ദ​ഗു​രു​ നമ്മെ അ​ത്ഭു​തപ്പെടു​ത്തും​. ആ​ വാ​ക്കു​ക​ൾ​ ആ​ശ​യ​പു​ഷ്പ​ങ്ങ​ളാ​ണ്, നാളെയുടെ പ്ര​തീ​ക്ഷ​യും​: പ്രാണമനസ്സിനെ ഉപശമിപ്പിച്ച് പാകമാക്കി, ഇന്ദ്രിയശരീരങ്ങളിൽ നിന്നൊഴിച്ചുമാറ്റി, ആത്മാവിന് ഊർദ്ധഗതി നൽകി, ഏകീകരിച്ച് ഏക ആത്മാവാക്കി, വിദ്യാതലത്തിൽ എത്തിച്ച ധീരനാണ് ജിതേന്ദ്രിയനായ ജ്ഞാനയോഗി. ജ്ഞാനം കർമ്മരൂപം കൊള്ളുന്നത് കർമ്മയോഗം. അവിടുന്ന് ഒന്നാംതരം കർമ്മയോഗിയായിരുന്നു. ജ്ഞാനയോഗിയുടെ ചിദാകാശത്തിൽ ഉദിച്ചു പ്രകാശിച്ച ജ്ഞാനജ്യോതിസ്സാണ് ഭഗവാൻ ശ്രീനാരായണൻ. മഹാസമാധിക്കുശേഷമുള്ള തിരിച്ചുവരവിനെ അത് സൂചിപ്പിക്കുന്നു. ഭഗീരഥൻ തപസ്സ് ചെയ്ത് ആകാശഗംഗയെ പാതാളലോകത്തേക്ക് ഒഴുക്കിയതുപോലെ, കഠിനമായ തപസ്സ് അനുഷ്ഠിച്ച് ഭൂമിയിലേക്ക് കൊണ്ടുവന്ന ജ്ഞാനജ്യോതിസ്സാണ്, അമൃതപുരുഷനാണ് ഭഗവാൻ ശ്രീനാരായണൻ. ജ്ഞാന ഖഡ്ഗമാണ് തന്റെ ആയുധം. ജ്ഞാനശലാഖവീശി മനുഷ്യനെ ശുദ്ധീകരിച്ച് യഥാർത്ഥ മനുഷ്യനെ സൃഷ്ടിക്കുകയായിരുന്നു നാരായണഗുരു. മഹാസമാധിക്കുശേഷമുള്ള തിരിച്ചുവരവിലും മനുഷ്യനെ ശുദ്ധീകരിക്കുന്ന കർമ്മയോഗമാണ് രൂപംകൊണ്ടത്. രോഗികളായി, നിരാലംബരായി സന്നിധിയെ ആശ്രയിക്കുന്ന പാവങ്ങളുടെ രോഗകാരകരായ ബാധകളെ ഒഴിച്ചുമാറ്റി ഭഗവത്പ്രഭയിൽ ശുദ്ധീകരിച്ച് ആത്മാക്കളെ മോചിപ്പിക്കുമ്പോൾ ഏതു രോഗവും വിട്ടകലുന്നു. രോഗിക്ക് സൗഖ്യം ലഭിക്കുന്നു. അവരെ ഭക്തിപരായണന്മാരാക്കി സത്യത്തിന്റെ വഴി കാണിച്ചു കൊടുക്കുന്ന യഥാർത്ഥ ഗുരുവും ശ്രീനാരായണന്റെ പിൻഗാമിയുമായിരുന്നു ബ്രഹ്മശ്രീ സ്വാമി ഗുരുധർമ്മാനന്ദൻ. ആത്മമോചനം ധർമ്മാനന്ദഗുരുവിന്റെ ചിദാകാശത്തിൽ ഉദിച്ചു വന്നതാണ് ആ?മോചനം എന്ന പുണ്യകർമ്മം. ആ?തത്ത്വം വിശകലനം ചെയ്‌തെടുക്കുന്നതാണ് ആത്മമോചനം എന്ന മോക്ഷപദം. ദേഹം ത്യജിച്ചുപോയ പരേതദേഹികൾ, അവരുടെ ആരാധനാമൂർത്തികളായ ദേവീദേവന്മാർ, ദുർ​ദ്ദേവതകൾ തുടങ്ങിയ സാങ്കൽപിക ശക്തികളെ മനുഷ്യ മസ്തിഷ്‌ക്കത്തിൽ നിന്നും സൂക്ഷ്മശരീരങ്ങളിൽ നിന്നും വേർതിരിച്ച്, അഗ്നിയായി ജ്വലിക്കുന്ന ഭഗവത്പ്രഭയിൽ ആത്മാവിലെ കറകളെല്ലാം ദഹിപ്പിച്ച് നാശമില്ലാത്ത കാരണാ?ാവിനെ മോചിപ്പിച്ച് മോക്ഷം കൊടുക്കുന്നതാണ് ആത്മ മോചനകർമ്മം. ഇത് ഖഡ്ഗി അ​ഥ​വാ​ ക​ൽ​ക്കി​ അവതാരത്തിന്റെ ധർമ്മമാകുന്നു. കലിരാക്ഷസ്സന്റെ ഉന്മാദം നശിപ്പി ക്കുന്ന കർമ്മമാർഗ്ഗം. രോഗിയിൽ നിന്നും ഈ ദുരാത്മാക്കളെ അകറ്റി മോചിപ്പിക്കുമ്പോൾ രോഗിക്ക് സൗഖ്യം ലഭിക്കും. വ്യക്തിക്കുവേണ്ടി മാത്രമുള്ളതല്ല യോഗിയുടെ വിശാലാ ശയങ്ങൾ. ലോകസംഗ്രഹമാണ് ലക്ഷ്യം. ഭേദമന്യേ സകല ജാതി മതസ്ഥരുടേയും ആ?ാക്കൾ ഭഗവത് പ്രഭയിൽ ആകർഷിക്കപ്പെട്ട് നശിച്ചു കൊണ്ടിരിക്കുന്നു. ഇങ്ങനെ മനുഷ്യ ഹൃദയങ്ങളിൽ അടിഞ്ഞുകൂടി കട്ടപി ടിച്ച അജ്ഞാനമലം ഭഗവത്പ്രഭയിൽ ശുദ്ധീകരിക്കപ്പെടും, ക്രമേണ മനു ഷ്യൻ സത്യദൈവത്തെ അന്വേ ഷിക്കും. അങ്ങനെ വിശ്വമാനവികത ലക്ഷ്യമിടുന്നതാണ് ആ?മോചനം എന്ന മോക്ഷകല്പം. നാ​രാ​യ​ണ​ ഗു​രു​വിനെ ഇ​ന്ന് ​ലോകം​ കൂ​ടു​ത​ൽ​ അ​റി​യു​ന്ന​തും​ അം​ഗീ​ക​രി​ക്കു​ന്ന​തും​ ഈ​ സു​കൃ​ത​ ക​ർ​മ്മ​ത്തി​ന്റെ അ​ന​ന്ത​ര​ഫ​ല​മാ​ണ്; എ​ന്ന് ജ്ഞാ​നാ​ന​ന്ദ​ ഗു​രു​ പ​റ​ഞ്ഞു​വ​യ്ക്കുമ്പോൾ​ ​ഹ്നഹ്നഓം​! ​ലോകാ​ സമ​സ്താ​ സു​ഖിനോ ഭ​വ​ന്തുത്സത്സ എ​ന്ന് നാം​ അ​റി​യാതെ ഉ​രു​വി​ട്ടുപോകും​.