ജനനായകൻ ഓഡിയോ ലോഞ്ച് ഡിസംബർ 27ന് മലേഷ്യയിൽ
തമിഴകത്തിന്റെ ദളപതി വിജയ് നായകനാകുന്ന ജനനായകന്റെ ഒാഡിയോ ലോഞ്ച് ഡിസംബർ 27 ന് മലേഷ്യയിൽ. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വിപുലമായ ആഡിയോ ലോഞ്ച് ചടങ്ങാക്കി മാറ്റാനാണ് ജനനായകൻ ടീം തയ്യാറെടുക്കുന്നത്. മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപൂരിലെ നാഷണൽ സ്പോർട്സ് കോംപ്ലക്സിലെ ബുക്കീറ്റ് ജലീൽ സ്‌റ്റേഡിയത്തിലാണ് ലോഞ്ച് ഇവന്റ് അരങ്ങേറുന്നത്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിപ്പമുള്ള, വലിപ്പത്തിൽ ഏഷ്യയിൽ നാലാം സ്ഥാനത്തും ലോകത്ത് പതിനഞ്ചാം സ്ഥാനത്താണ് ഈ സ്‌റ്റേഡിയം. അനിരുദ്ധ് രവിചന്ദറാണ് ജനനായകന്റെ സംഗീത സംവിധായകൻ.ചിത്രത്തിലെ ആദ്യ ഗാനമായ ദളപതി കച്ചേരി നവംബർ 8 ന് റിലീസ് ചെയ്തിരുന്നു.കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ ആണ് നിർമിക്കുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറായ ജനനായകനിൽ പൂജ ഹെഗ്ഡേ, ബോബി ഡിയോൾ, ഗൗതം വാസുദേവ് മേനോൻ,പ്രകാശ് രാജ്, നരേൻ, മമിത ബൈജു, വരലക്ഷ്മി ശരത്കുമാർ,പ്രിയ മണി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.പൊങ്കൽ റിലീസായി ജനുവരി 9ന് ജനനായകൻ തിയേറ്ററുകളിലെത്തും. ഒ.ടി.ടി റൈറ്റ്സ് 121 കോടിക്ക് ആമസോൺ പ്രൈം സ്വന്തമാക്കി. 300 കോടിയാണ് ജനനായകന്റെ ബഡ്ജറ്റ്. ഒാഡിയോ റൈറ്റസ് 35 കോടിക്ക് ടീ സീരീസ് സ്വന്തമാക്കി. രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച് കഴിഞ്ഞ വിജയ് യുടേതായി തിരഞ്ഞെടുപ്പിന് മുൻപ് വരുന്ന അവസാനത്തെ ചിത്രം, പൊളിറ്റിക്കൽ അക്ഷൻ ത്രില്ലർ എന്നീ പ്രത്യേകതകളാണ് ജനനായകന്റെ ഡിമാന്റ് വർദ്ധിപ്പിക്കുന്നത്. റിലീസായി എട്ട് ആഴ്ച്ചകൾക്ക് ശേഷമായിരിക്കും ഒ.ടി.ടിയിലെത്തുക.