കാമുകിയായി അനശ്വര കാമുകൻ അബിഷൻ; വിത്ത് ലവ് ടൈറ്റിൽ ടീസർ
അബിഷൻ ജീവിന്ത്, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മദൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് വിത്ത് ലവ് എന്നു പേരിട്ടു. ബ്ലോക് ബസ്റ്ററായ 'ടൂറിസ്റ്റ് ഫാമിലി'യുടെ സംവിധായകൻ അബിഷൻ ജീവിന്ത് ഈ റൊമാന്റിക് ഡ്രാമയിലൂടെ ആദ്യമായി നായകനായി അഭിനയിക്കുന്നു എന്ന പ്രത്യേകതയുണ്ട്. പ്രണയം, കോമഡി എന്നിവ കോർത്തിണക്കിയ ചിത്രം എന്ന് ടൈറ്റിൽ ടീസർ സൂചിപ്പിക്കുന്നു. ഹരിഷ് കുമാർ, കാവ്യ അനിൽ, സച്ചിൻ നാച്ചിയപ്പൻ, തേനി മുരുഗൻ, ശരവണൻ എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം- ശ്രേയസ് കൃഷ്ണ, സംഗീതം- ഷോൺ റോൾഡൻ, എഡിറ്റിംഗ്- സുരേഷ് കുമാർ, കലാസംവിധാനം- രാജ്കമൽ, കോസ്റ്റ്യൂം ഡിസൈൻ- പ്രിയ രവി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എ. ബാലമുരുകൻ, ഗാനരചന- മോഹൻ രാജൻ, സിയോൺ ഫിലിംസിന്റെ ബാനറിൽ സൗന്ദര്യ രജനികാന്തും എംആർപി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ മഗേഷ് രാജ് പാസിലിയനും നസറത്ത് പാസിലിയനും ചേർന്നാണ് നിർമ്മാണം. ഗുഡ് നൈറ്റ്, ലൌവർ, ടൂറിസ്റ്റ് ഫാമിലി എന്നിവയുൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ നിർമ്മാണ കമ്പനിയാണ് എംആർപി എന്റർടെയ്ൻമെന്റ്സ്. പി.ആർ. ഒ ശബരി.
,