ആലംകോട് - മീരാൻകടവ് റോഡിൽ ഗതാഗത നിരോധനം

Sunday 23 November 2025 1:16 AM IST

ആറ്റിങ്ങൽ: ആലംകോട് - മീരാൻകടവ് റോഡിലെ നിർമ്മാണ പ്രവൃത്തികളോടനുബന്ധിച്ച് കടയ്ക്കാവൂർ റെയിൽവേ ഓവർബ്രിഡ്ജ് മുതൽ മീരാൻകടവ് പാലം വരെ റോഡിൽ വാഹന ഗതാഗതത്തിന് നിരോധനമേർപ്പെടുത്തി. തിങ്കളാഴ്ച്ച രാവിലെ 5 മുതൽ ചൊവ്വാ‌ഴ്ച രാത്രി 10 വരെയാണ് ഗതാഗത നിരോധനം. ഈ ദിവസങ്ങളിൽ വാഹനങ്ങൾ അഞ്ചുതെങ്ങ് ഭാഗത്തു നിന്നും പൂത്തുറ ഭാഗത്തു നിന്നും കടയ്ക്കാവൂർ ഭാഗത്തേക്കും തിരിച്ചും പോകേണ്ട ചെറിയ വാഹനങ്ങൾ മുഞ്ഞമൂട് പാലം ആനത്തലവട്ടം പാലം ബീച്ച് റോഡ് ജംഗ്ഷൻ- തെക്കുംഭാഗം-സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം റോഡ്-ആനത്തലവട്ടം, വാഴത്തോപ്പ്-റെയിൽവേ കൊച്ചുപാലം- ഗുരുവിഹാർ റോഡ് വഴി പോകണം. അഞ്ചുതെങ്ങ് ഭാഗത്തുനിന്ന് കടയ്ക്കാവൂർ ഭാഗത്തേക്കും തിരിച്ചുമുള്ള ഹെവി വാഹനങ്ങൾ മീരാൻകടവ് പാലം കൊച്ചുതിട്ട ക്ഷേത്രം റോഡ് - മാടൻനട റോഡ് - രണ്ടാം ഗേറ്റ് വഴിയും പോകണമെന്ന് അധികൃതർ അറിയിച്ചു.