ലോക പൈൽസ് ദിനാചരണം

Sunday 23 November 2025 1:06 AM IST

വിഴിഞ്ഞം: വെങ്ങാനൂർ മുട്ടയ്ക്കാട് ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ ലോക പൈൽസ് ദിനാചരണം നടത്തി. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.മിനി.എസ്.പൈ ഉദ്‌ഘാടനം ചെയ്തു. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ഗായത്രി.ആർ.എസ് മുഖ്യപ്രഭാഷണം നടത്തി. ഡോ.ശ്രീരാഗ്.എം.വി,ആശുപത്രി വികസന സമിതിയംഗങ്ങളായ ശ്രീകുമാർ,സുധീർ,വിജയൻ ഡോക്ടർമാരായ വിനു വിജയൻ,പ്രദീപ് രാജ്,സീന,ബിന്ദുജ,പാർവതി തുടങ്ങിയവർ പങ്കെടുത്തു.