പ്ലാസ്റ്റിക് ബോധവത്കരണ റാലി
Sunday 23 November 2025 1:10 AM IST
കല്ലമ്പലം : സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നാവായിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റാലിയും,ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.സ്കൂൾ പ്രിൻസിപ്പൽ എസ്. ജെ ശ്രീകുമാർ റാലി ഫ്ലാഗ് ഓഫ് ചെയ്‌തു. പ്രഥമാദ്ധ്യാപകൻ ജി.അനിൽ കുമാർ, ഇക്കോക്ലബ് കൺവീനർമാരായ എസ്.ആർ ബിന്ദു,എസ്.ദീജ എന്നിവർ നേതൃത്വം നൽകി .