ഓട്ടോമതിലിൽ ഇടിച്ച് ഡ്രൈവർ മരിച്ചു

Saturday 22 November 2025 9:17 PM IST
പല്ലാരിമംഗലത്ത് ഓട്ടോറിക്ഷ അപകടത്തിൽ മരിച്ച അഷ്റഫ്

കോതമംഗലം: പല്ലാരിമംഗലത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് ഡ്രൈവർ മരിച്ചു. പല്ലാരിമംഗലം വെമ്പിള്ളി സ്വദേശി ഇബ്രാഹിമിന്റെ മകൻ അഷ്റഫാണ് (52) മരിച്ചത്. ഓട്ടോ യാത്രക്കാരിക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ടാണ് സംഭവം. ഓട്ടത്തിനിടയിൽ അഷ്റഫിന് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതാണോ അപകടത്തിന് കാരണമെന്ന് സംശയിക്കുന്നുണ്ട്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കബറടക്കം ഇന്ന് പല്ലാരിമംഗലം ദാറുൽ ഇസ്ലാം ജമാഅത്ത് കബർസ്ഥാനിൽ നടക്കും. ഭാര്യ: പേഴക്കാപ്പിള്ളി കാഞ്ഞിരക്കാട്ട് വീട്ടിൽ സുഹറ. മക്കൾ: ആദിൽ, അമാൻ, ആയിഫ.