സൃഷ്ടികൾ ക്ഷണിച്ചു

Sunday 23 November 2025 1:20 AM IST

കുന്നത്തുകാൽ: കാരക്കോണം ദേശസേവിനി ഗ്രന്ഥശാലയുടെ നവതി ആഘോഷത്തിന്റെ ഭാഗമായുള്ള സ്മരണികയിലേക്ക് സാഹിത്യസൃഷ്ടികൾ ക്ഷണിച്ചു. വിഷയ നിബന്ധനയോ പ്രായപരിധിയോ ഇല്ല. പദ്യ സൃഷ്ടികൾ 50 വരിയിലും ഗദ്യസൃഷ്ടികൾ 500 വാക്കിലും കവിയരുത്. മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും വിവാദപരമല്ലാത്തതും മൗലികമായതുമായ രചനകൾ ടൈപ്പ് ചെയ്ത് രചയിതാവിന്റെ വ്യക്തിവിവരങ്ങൾ, സത്യവാങ്മൂലം എന്നിവ സഹിതം 30ന് മുൻപായി ഏൽപ്പിക്കുകയോ

kaithiri.desasevini@gmail.com എന്ന ഇ-മെയിലിൽ അയക്കുകയോ ചെയ്യുക.