പുസ്തക പ്രകാശനം
Sunday 23 November 2025 1:17 AM IST
തിരുവനന്തപുരം: മോഹന സുരേഷിന്റെ തെയ്യാട്ടം എന്ന പുസ്തകം അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂരിന് കൈമാറി പ്രകാശനം ചെയ്തു. തൈക്കാട് ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ പ്രൊഫ.എം.ചന്ദ്രബാബു (പ്രഭാത് ബുക്ക് ഹൗസ്) അദ്ധ്യക്ഷത വഹിച്ചു. കാര്യവട്ടം ശ്രീകണ്ഠൻ നായർ, രാധാമണി, ഡോ.അനിത ഹരി, ഗീതാ നായർ, ഒ.പി.വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.