മകളെ നഷ്ടപ്പെട്ട ഉമ്മയായി ശസ മിന്നി

Saturday 22 November 2025 9:23 PM IST

കണ്ണൂർ: പലസ്തീനിൽ മകളെ നഷ്ടപ്പെട്ട ഉമ്മയെ അവതരിപ്പിച്ച് ഹൈസ്കൂൾ വിഭാഗം അറബിക് മോണോആക്ടിൽ എളയാവൂർ സി.എച്ച്.എം ഹയർസെക്കൻഡറി സ്കൂളിലെ ശസാ സലീമിന് ഒന്നാം സ്ഥാനം. ഹൈസ്കൂൾ വിഭാഗം അറബിക് നാടകമത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയ നാടകത്തിൽ വേഷമിട്ടിരുന്നു. സ്കൂൾ അറബിക് അദ്ധ്യാപകൻ മുസ്തഫയാണ് ഗുരു. മുണ്ടേരി സ്വദേശിയാണ്. പിതാവ്: സലീം, മാതാവ്: സഹീറ