ആളില്ലാത്ത വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത് മോഷണം

Sunday 23 November 2025 4:38 AM IST

നെടുമങ്ങാട്: ആളില്ലാത്ത വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത് പണം മോഷ്ടിച്ചതായി പരാതി. നാട് ദ്വാരകയിൽ ചന്ദ്രമോഹന ദാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിനകത്തെ സാധനങ്ങൾ വാരിയിട്ട് പരിശോധിച്ച നിലയിലാണ്. ചന്ദ്രമോഹന ദാസിന്റെ കുടുംബം വഴയിലയിൽ ആണ് താമസിക്കുന്നത്. ഇന്നലെ ആനാട് എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.