സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ
Sunday 23 November 2025 1:29 PM IST
പാറശാല:സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ പാറശാല മേഖലാ പ്രവർത്തകൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.അഡ്വ.എസ്.അജയകുമാർ, എം.സിദ്ധാർത്ഥൻ നായർ,എസ്.ഭുവനേന്ദ്രൻ,എസ്.വിജയകുമാർ എന്നിവർ സംസാരിച്ചു.വയോജന കമ്മിഷൻ അംഗമായി തിരഞ്ഞെടുത്ത അമരവിള രാമകൃഷ്ണനെ കേരളാ സ്റ്റേറ്റ് കർഷകതൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ സ്നേഹോപഹാരം നൽകി ആദരിച്ചു.