അടിമാലി മണ്ണിടിച്ചിൽ: മർച്ചന്റ്സ് അസോസിയേഷൻ ഫണ്ട് വിതരണം ചെയ്തു

Sunday 23 November 2025 1:49 AM IST

അടിമാലി:അടിമാലി ലക്ഷംവീട് ഭാഗത്ത് മണ്ണിടിഞ്ഞ് ഒരാൾ മരണമടയുകയും എട്ട് വീടുകൾ പൂർണമായി തകരുകയും ചെയ്ത ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടി അടിമാലി മർച്ചന്റ്സ് അസോസിയേഷന്റെ അംഗങ്ങളിൽ നിന്ന് ശേഖരിച്ച് ഫണ്ട് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് കുടുംബാംഗങ്ങൾക്ക് വിതരണം ചെയ്തു. ദുരന്തത്തിൽ മരണപ്പെട്ട ബിജുവിന്റെ ഭാര്യയ്ക്ക് ഒ രു ലക്ഷം രൂപയും, വീട് നഷ്ടപ്പെട്ട മറ്റുള്ളവർക്ക് ഇരുപതിനായിരം രൂപവീതവും നൽകി. 240,000 രൂപ 8 കുടുംബങ്ങൾക്കായി വിതരണം ചെയ്തത്. വ്യാപാരി വ്യവസായി സഹകരണ സംഘം പ്രസിഡണ്ട് സി ആർ സന്തോഷും അടിമാലി അർബൻ സഹകരണ സംഘം വൈസ് പ്രസിഡണ്ട് ഡയസ് ജോസും സഹായധനം വിതരണം ചെയ്തു.അടിമാലി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.എം ബേബി,ജനറൽ സെക്രട്ടറി സാന്റി മാത്യു,കാരുണ്യം പദ്ധതി ചെയർമാൻ ഡയസ് പുല്ലൻ,സി .ആർ സന്തോഷ് എന്നിവർ പങ്കെടുത്തു.