'വിധികർത്താക്കൾ അതേ കലാകാരൻമാരാകണം'
Sunday 23 November 2025 12:05 AM IST
തൃശൂർ: കലോത്സവ വേദികളിലെ മിമിക്രി മത്സരം വിധി നിർണയിക്കുന്നവർ മിമിക്രി കലാകാരന്മാർ തന്നെയായിരിക്കണമെന്ന് മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ തൃശൂർ. മിമിക്രിയുമായി ബന്ധമില്ലാത്ത ആളുകൾ വിധി നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയരുന്നുണ്ട്. അനുഭവ സമ്പത്തും അംഗീകാരവുമുള്ള ഒട്ടേറെ മിമിക്രി കലാകാരന്മാർ ഉണ്ടെന്നിരിക്കെ കലയോടും കലാകാരന്മാരോടുമുള്ള അവഗണന കൂടിയാണിത്. ഇതുസംബന്ധിച്ച് കേരള സാംസ്‌കാരിക വകുപ്പിനും വിദ്യാഭ്യാസ വകുപ്പിനും മറ്റും പരാതി സമർപ്പിക്കാൻ അസോസിയേഷൻ തീരുമാനിച്ചെന്നും ഭാരവാഹികൾ പറഞ്ഞു. മത്സരവേദികളിൽ മികച്ച ശബ്ദ സംവിധാനവും അനുയോജ്യമായ വേദിയും നൽകേണ്ടതുണ്ടെന്നും വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ കെ.ടി. കൃഷ്ണകുമാർ, സുജിത്ത് കോട്ടയിൽ, രാജേഷ് കലാഭവൻ, സി.കെ. ബിജു, വിനോദ് പി. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.