ഉപഭോക്തൃ പരാതികൾ തീർപ്പാക്കണം
Sunday 23 November 2025 12:07 AM IST
വടക്കാഞ്ചേരി: ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനുകളിൽ കെട്ടിക്കിടക്കുന്ന പരാതികൾ തീർപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഒഫ് ഇന്ത്യ നേതൃയോഗം ആവശ്യപ്പെട്ടു. കമ്മീഷനുകളിലെ പ്രസിഡന്റുമാരുടെ അനാസ്ഥമൂലമാണ് കാലതാമസം ഉണ്ടാകുന്നതെന്ന് വിലയിരുത്തി. ദേശീയ ചെയർമാൻ പ്രൊഫ.പുന്നക്കൽ നാരായണൻ ഉദ്ഘാടനം ചെയ്തു. ദേശീയ വനിതാ ചെയർപേഴ്‌സൺ ഉഷ രാമചന്ദ്രൻ അദ്ധ്യക്ഷയായി. കെ.എ.ഗോവിന്ദൻ,ജോർജ് തോമസ്, കെ.നന്ദകുമാർ,അഡ്വ:തോമസ് കുരിയൻ, പി.വി.രാമൻ, അബ്രഹാം കൂള, സാലി തോമസ്, പി.ജി.പുതുരുത്തി, ടി.എൻ. നമ്പീശൻ, ജോൺസൺ കുന്നംപിള്ളി എന്നിവർ സംസാരിച്ചു. ജില്ലാ സമ്മേളനം ഡിസംബർ 21 ന് അമ്പിളി ഭവനിലും സംസ്ഥാന സമ്മേളനം 28 ന് തൃശൂരിലും ദേശീയ സമ്മേളനം ജനുവരി 18 ന് ഷിമോഗയിലും നടത്താൻ തീരുമാനിച്ചു.