പുനർനിർമാണത്തിന് ഉടൻ തുടക്കമാകും
Sunday 23 November 2025 12:00 AM IST
തൃശൂർ: തൃശൂർ റെയിൽവേ സ്‌റ്റേഷന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് അടുത്തയാഴ്ച തുടക്കമാകും. 344.89 കോടി രൂപ ചെലവിലാണ് റെയിൽവേ സ്റ്റേഷൻ പുതുക്കി നിർമ്മിക്കുന്നത്. ഈറോഡ് ആസ്ഥാനമായുള്ള വെങ്കിടാചലപതി കൺസ്ട്രക്ഷൻസ് എന്ന സ്ഥാപനമാണ് നിർമ്മാണ കരാർ ഏറ്റെടുത്തത്. മുപ്പത് മാസമാണ് കാലാവധി. പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന ദക്ഷിണ റെയിൽവേയുടെ എറണാകുളത്തുള്ള നിർമ്മാണവിഭാഗം എൻജിനീയർമാരും കരാർ കമ്പനി ഉദ്യോഗസ്ഥരും കഴിഞ്ഞയാഴ്ച തൃശൂരിൽ പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ ഭൂമിയുടെ സർവ്വേയും മണ്ണ് പരിശോധനയുമാണ് ഉടൻ ആരംഭിക്കും.