മൂന്ന് പത്രികകൾ തള്ളി

Sunday 23 November 2025 1:19 AM IST

മുടപുരം: സ്ഥാനാർത്ഥികൾ നൽകിയ നാമനിർദ്ദേശ പത്രികകളുടെ സൂഷ്മപരിശോധനയിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ രണ്ട് പത്രികകൾ തള്ളി. കിഴുവിലം ഗ്രാമപഞ്ചായത്തിൽ ചിറയിൻകീഴ് താലൂക്ക് ഓഫീസിൽ നടന്ന സൂഷ്മ പരിശോധനയിൽ ഒരു സ്ഥാനാർത്ഥിയുടെ പത്രികയാണ് തള്ളിയത്. തിങ്കളാഴ്ച വരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ സമയമുണ്ട്.അതിനുശേഷം അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കും.തുടർന്ന് മത്സരചിത്രം വ്യക്തമാകും.