കരവാരം പഞ്ചായത്ത് എൽ.ഡി.എഫ് കൺവെൻഷൻ

Sunday 23 November 2025 1:08 AM IST

കല്ലമ്പലം:കരവാരം പഞ്ചായത്ത് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനും, പ്രകടനപത്രിക പ്രകാശനവും ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഷെറിൻ കബീർ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം കിളിമാനൂർ ഏരിയ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ, വി.പ്രിയദർശിനി, മധുസൂദന കുറുപ്പ്, ജനതാദൾ നേതാവ് സജീർ രാജകുമാരി, കെ.സുഭാഷ്, എസ്.എം റഫീഖ്, ജി.ലില്ലി. സി.രാജൻ തുടങ്ങിയവർ പങ്കെടുത്തു.എസ് മധുസൂദനക്കുറുപ്പ് കൺവീനറും.ഷെറിൻ കബീർ ചെയർമാനായും തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.