ഭവന പദ്ധതിക്ക് ഭൂമി നൽകി
Sunday 23 November 2025 12:28 AM IST
ആലപ്പുഴ : കെയർഫോർ ആലപ്പിയുടെ കനിവ് ഭവനപദ്ധതിയിലേക്ക് 25 സെന്റ് സ്ഥലം എറവങ്കര പുത്തൻവീട്ടിൽ അനിൽ കുമാറും ലീലയും ദാനമായി നൽകി. അമാൽഗമേറ്റഡ് രജിസ്ട്രാർ, സുനിൽ കുമാർ എം, ഡെപ്യൂട്ടി രജിസ്ട്രാർ മുഹമ്മദ് റെഫീക്ക്, കെയർ ഫോർ ആലപ്പി ചെയർമാൻ ബ്രിഗേഡിയർ സി.വി.അജയ്, സെക്രട്ടറി പ്രേംസായ് ഹരിദാസ്, ട്രഷറർ രാമചന്ദ്രൻ പിള്ള, ഇംപ്ലിമെന്റേഷൻ കോർഡിനേറ്റർ കേണൽ സി.വിജയകുമാർ ,അഡ്വ.പ്രദീപ് കൂട്ടാല എന്നിവർ ചടങ്ങിൽ സംസാരിച്ചു.