തിരഞ്ഞെടുപ്പ് കൺവെൻഷൻ

Sunday 23 November 2025 12:36 AM IST

മാന്നാർ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് സി.പി.ഐ ജില്ലാ അസി.സെക്രട്ടറി അഡ്വ.സി.എ അരുൺകുമാർ പറഞ്ഞു. എൽ.ഡി.എഫ് മാന്നാർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അരുൺകുമാർ. സി.പി.ഐ മാന്നാർ മണ്ഡലം കമ്മിറ്റിയംഗം എം.രാജഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. ആർ.രാജേഷ്, ഏരിയ സെക്രട്ടറി പി.എൻ ശെൽവരാജൻ, ബി.കെ പ്രസാദ്, പ്രൊഫ.പി.ഡി ശശിധരൻ, ജേക്കബ് തോമസ് അരികുപുറം, ജി.ഹരികുമാർ, കെ.എം അശോകൻ, കെ.പ്രശാന്ത് കുമാർ, കെ.എം സഞ്ജുഖാൻ, രാജു താമരവേലിൽ, സുരേഷ് ചേപ്പഴത്തിൽ, ഷാജി മാനാംപടവിൽ, പി.ജി അനന്തകൃഷ്ണൻ, അനിൽകുമാർ.എ, തുടങ്ങിയവർ സംസാരിച്ചു.