ഗുരുദേവ ബ്രഹ്മ യജ്ഞം

Saturday 22 November 2025 11:38 PM IST

മുഹമ്മ : മുഹമ്മ ചീരപ്പൻചിറ സ്വാമിഅയ്യപ്പൻ പഠനകളരിയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ -- ബ്രഹ്മയജ്ഞ പ്രഭാഷണം സംഘടിപ്പിച്ചു. കോട്ടയം വിശ്വപ്രകാശം' വേദാന്ത വിശ്വവിദ്യാലയം ഡയറക്ടർ സന്തോഷ് കുമാർ ശ്രീനന്ദനം നേതൃത്വം നൽകി. കളരി പരിരക്ഷകൻ മാധവ ബാലസുബ്രഹ്മണ്യം അദ്ധ്യക്ഷനായി. കളരി പരിരക്ഷക പത്മജാ മാധവ ബാല സുബ്രഹ്മണ്യം , എം. ശ്യാമ പ്രസാദ് , എന്നിവർ സംസാരിച്ചു. തുടർന്ന് ഗുരു ധർമ്മ പ്രചാരകൻ ബേബി പാപ്പാളിയുടെ നേതൃത്വത്തിൽ വിശേഷാൽ ഗുരുദേവ പൂജയും അർച്ചനയും നടന്നു.