പബ്ലിസിറ്റി കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

Saturday 22 November 2025 11:41 PM IST

അമ്പലപ്പുഴ: ബാലൻ സാർ ഫൗണ്ടേഷൻ സ്മരണിക പ്രകാശനവുമായി ബന്ധപ്പെട്ടുള്ള പബ്ലിസിറ്റി കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനം കാർമൽ പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ ഫാ. ജെയിംസ് ദേവസ്യ നിർവഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ജോസഫ് മാരാരിക്കുളം അദ്ധ്യക്ഷത വഹിച്ചു. പബ്ലിസിറ്റി കമ്മിറ്റി ജനറൽ സെക്രട്ടറി ടോം ജോസഫ് ചമ്പക്കുളം പദ്ധതി വിശദീകരണം നടത്തി. ജനറൽ കൺവീനർ മുകേഷ്, ജോസഫ് പള്ളാടൻ, കെ. ആർ. രമേശൻ, എം. എം. ജോസഫ്, റ്റി. എം. കുര്യൻ, ബെൻ ബ്രെയിറ്റ്, സി .എക്സ് സെബാസ്റ്റ്യൻ, കെ. എസ്. കേന്ദ്രകുമാർ,കെ. പ്രഭാകരൻ, പി. പദ്മജൻ എന്നിവർ പ്രസംഗിച്ചു.