സതേൺ കേരള മുഅല്ലിം സമ്മേളനം 25ന്

Saturday 22 November 2025 11:44 PM IST

ആലപ്പുഴ: സുന്നീ ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്.ജെ.എം) സതേൺ കേരള കമ്മിറ്റി സംഘടിപ്പിക്കുന്ന സതേൺ കേരള മുഅല്ലിംസമ്മേളനം 25ന് ആലപ്പുഴ ജാമിഅ ഹാശിമിയ്യ ക്യാമ്പസിൽ നടക്കും. രാവിലെ 9.30ന് സമസ്ത കേന്ദ്ര മുശാവറ അംഗം എ. താഹ മുസലിയാർ കായംകുളം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ പി.എം.എസ്.എ ആറ്റക്കോയ തങ്ങൾ അദ്ധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി.എം.എസ്.എ ആറ്റക്കോയ തങ്ങൾ, ജനറൽ കൺവീനർ എ.കെ. അബ്ദുൽ കബീർ അൻവരി, ഫിനാൻസ് സെക്രട്ടറി സുബൈർ ഹാഷിമി എന്നിവർ പങ്കെടുത്തു.