സി.കെ.കരുണാകരൻ അനുസ്മരണം

Saturday 22 November 2025 11:48 PM IST

മുഹമ്മ : പുന്നപ്ര– ​വയലാർ സമരസേനാനിയും സി.പി.എം ജില്ലാ കമ്മിറ്റിയംഗവും ചേർത്തല താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ സെക്രട്ടറിയുമായിരുന്ന സി.കെ.കരുണാകരന്റെ ഏഴാം ചരമവാർഷികം ആചരിച്ചു. മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയനും സി.പി.എം മുഹമ്മ ലോക്കൽ കമ്മിറ്റിയും ചേർന്ന് നടത്തിയ

അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി ആ. നാസർ ഉദ്ഘാടനം ചെയ്തു. ചെത്ത് തൊഴിലാളി യൂണിയൻ പ്രസിഡന്റ് കെ.പ്രസാദ് അദ്ധ്യക്ഷനായി .ജി.വേണുഗോപാൽ, അഡ്വ. കെ.ആർ.ഭഗീരഥൻ, എസ് .രാധാകൃഷ്ണൻ, പി.രഘുനാഥ്, സി.കെ.സുരേന്ദ്രൻ, ജെ.ജയലാൽ, കെ.കെ.ചന്ദ്രബാബു, ഡി.ഷാജി, ടി.ഷാജി, കെ.ഡി.അനിൽകുമാർ, സ്വപ്ന ഷാബു എന്നിവർ സംസാരിച്ചു. കെ.സലിമോൻ സ്വാഗതം പ​റഞ്ഞു.