ആലപ്പുഴ റെയിൽവേ സ്റ്റേഷൻ അപ്രോച്ച് റോഡ് അടച്ചിടും

Saturday 22 November 2025 11:49 PM IST

ആലപ്പുഴ: കാൽനടക്കാർക്കുള്ള മേൽപ്പാലം ഗർഡർ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആലപ്പുഴ റെയിൽവേ സ്റ്റേഷന് മുന്നിലൂടെയുള്ള അപ്രോച്ച് റോഡ് നാളെമുതൽ 26 വരെ അടച്ചിടുമെന്ന് റെയിൽവേ അറിയിച്ചു. വനിത - ശിശു ആശുപത്രിയുടെ ഭാഗത്ത് നിന്നും തിരുവാമ്പാടി ഇ.എസ്.ഐ റോഡ് വശത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് നിലവിലെ റെയിൽവേ കവാടത്തിന് മുന്നിലൂടെ കടന്നുപോകാനാവില്ല. റെയിൽ സ്റ്റേഷനിലേക്കുള്ള യാത്രക്കാരും മറ്റ് വാഹനങ്ങളും തിരുവാമ്പാടി -ഇ.എസ്.ഐ ആശുപത്രി റോഡ് ഉപയോഗിക്കണമെന്ന് സ്റ്റേഷൻ മാനേജർ അറിയിച്ചു.