ബിയർ കുപ്പി കൊണ്ട് യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

Sunday 23 November 2025 6:27 AM IST

ഉദിയൻകുളങ്ങര: മഞ്ചവിളാകം വിളവിലാകം വീട്ടിൽ പ്രസാദ്(38)നെ ബിയർ കുപ്പി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി. മഞ്ചവിളാകം പ്ലാക്കോട്ട്കോണം വീട്ടിൽ അരുൺ ലാൽ (38)ആണ് അറസ്റ്റിലായത്. പരിക്കേറ്റ പ്രസാദിന്റെ ബന്ധുവായ പെൺകുട്ടിയോട് അരുൺ ലാൽ മോശമായി സംസാരിച്ചിരുന്നു. ഇത് വിലക്കിയതിലുള്ള വൈരാഗ്യത്തിലാണ് പ്രസാദിനെ ആക്രമിച്ചത്. അരുൺലാൽ ആക്രമണം നടത്തിയ ശേഷം ഒളിവിൽ പോവുകയായിരുന്നു. നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അരുൺലാലിനെ പിടികൂടിയത്. മാരായമുട്ടം സർക്കിൾ ഇൻസ്പെക്ടർ ധനപാലൻ,എസ്.ഐ.മാരായ അജീന്ദ്രകുമാർ,അജിത്,സിവിൽ

പൊലീസ് ഓഫീസർമാരായ മഹേഷ്,അരുൺ,ബിനിൽ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.