തട്ടുകടയിൽ നിന്ന് ചായ കുടിച്ച്, വർത്തമാനം പറഞ്ഞ് സൂപ്പർതാരങ്ങൾ ; ചിത്രങ്ങൾ വൈറൽ
തട്ടുകടയിൽ നിന്ന് ചായ കുടിച്ചത് തമിഴ് സൂപ്പർ താരങ്ങളായ രജനികാന്ത്, കമലഹാസനും. ഇവർക്കൊപ്പം മറ്റ് യുവ സൂപ്പർതാരങ്ങളായ വിജയ്യും അജിത്തുമുണ്ട്. ഈ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒറ്റനോട്ടത്തിൽ ഒറിജിനലെന്ന് തോന്നിക്കുന്ന എ.ഐ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. അജിത് , രജനികാന്ത്, കമലഹാസൻ, വിക്രം, വിജയ്, സൂര്യ, ധനുഷ്, ശിവകാർത്തികേയൻ എന്നിവർ ഒരുമിക്കുന്ന എ.ഐ ചിത്രങ്ങളും ഉണ്ട്.
ഹൂഹു ക്രിയേഷൻസ്80 എന്ന ഇൻസ്റ്റഗ്രാം പേജാണ് ഈ എ.ഐ ചിത്രങ്ങൾ പങ്കുവച്ചത്. തമിഴ് ഹീറോസ് ടീം ഔട്ടിംഗ് എന്ന അടിക്കുറിപ്പോടയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. പുതിയ നാനോ ബനാന പ്രോ എ.ഐ എന്ന സങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്.
കള്ളിമുണ്ടും ഷർട്ടും ധരിച്ച അജിത്തും രജനികാന്തും, ഇന്നർ ബനിയനും മുണ്ടും ധരിച്ച വിക്രം, തട്ടുകടയിൽ നിന്ന് പെറോട്ട കഴിച്ച് വർത്തമാനം പറയുന്ന സൂര്യ എന്നിവരെയും എ.ഐ ചിത്രങ്ങളിൽ കാണാം. കോഫീ ഷോപ്പിലിരിക്കുന്ന കാർത്തിയും രവി മോഹനും ജീവയും തുടങ്ങിയവരും പ്രേക്ഷകരെ അദ്ഭുതപ്പെടുത്തും. താരങ്ങളെ ഒറ്റഫ്രെയിമിൽ കണ്ടതിന്റെ ആഹ്ലാദം ആരാധകർ കമന്റുകളിലൂടെ പ്രകടിപ്പിക്കുന്നുണ്ട്. എ.ഐ സാങ്കേതിക വിദ്യയുടെ ഇത്തരം പോസീറ്റീവ് വശം അഭിനന്ദിക്കപ്പെടേണ്ടതുണ്ടെന്നാണ് ആരാധകർ പറയുന്നത്.