എൽ.ഡി.എഫ് കൺവെൻഷൻ

Monday 24 November 2025 12:43 AM IST

കൊഴുവനാൽ : എൽ.ഡി.എഫ് കൊഴുവനാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ കേരള കോൺഗ്രസ് എം സംസ്ഥാന ട്രഷറർ ബേബി ഉഴുത്തുവാൽ ഉദ്ഘാടനം ചെയ്തു. കൊഴുവനാൽ പഞ്ചായത്ത് കൺവീനർ അഡ്വ.ബേബി ഊരകത്ത് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി സജേഷ് ശശി മുഖ്യപ്രഭാഷണം നടത്തി. എൽ.ഡി.എഫ് പാലാ നിയോജക മണ്ഡലം കൺവീനർ ബാബു കെ ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു, ടി.ആർ വേണുഗോപാൽ, സണ്ണി നായിപുരയിടം, പ്രൊഫ. ജോജി അലക്‌സ്, നിമ്മി ട്വിങ്കിൾ രാജ്, സാജൻ മണിയങ്ങാട്ട്, കെ ആർ ഹരിഹരൻ മുതലായവർ പ്രസംഗിച്ചു. 100 അംഗങ്ങളുള്ള ഇലക്ഷൻ കമ്മിറ്റിയെ തിരഞ്ഞെടുത്തു.